Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ESA Draft Notification

Malappuram

ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ ലോം​ഗ് മാ​ർ​ച്ച്

കാ​ളി​കാ​വ്: ഈ ​മാ​സം 17 ന് ​ന​ട​ക്കു​ന്ന ലോം​ഗ് മാ​ർ​ച്ചി​ൽ ആ​യി​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​ത്തി​ന് വ​ൻ മു​ന്നൊ​രു​ക്കം. ജ​ന​വാ​സ​മേ​ഖ​ല​യും കൃ​ഷി ഭൂ​മി​യും ഇ​എ​സ്എ പ​രി​ധി​യി​ൽ നി​ന്നൊ​ഴി​വാ​ക്ക​ണ​മെ​ന്ന് എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​ന്ന​ത്. അ​ട​ക്കാ​ക്കു​ണ്ടി​ൽ ന​ട​ന്ന ക​ണ്‍​വെ​ൻ​ഷ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മു​സ്ത​ഫ അ​ബ്ദു​ൾ ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ളി​കാ​വ്, കേ​ര​ള എ​സ്റ്റേ​റ്റ്, ക​രു​വാ​ര​കു​ണ്ട് എ​ന്നീ വി​ല്ലേ​ജു​ക​ളെ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​ത്ത​തി​ൽ ക​ർ​ഷ​ക​രും നാ​ട്ടു​കാ​രും ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്.

പ​ശ്ചി​മ​ഘ​ട്ട മ​ല​യോ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൻ​മേ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള ആ​ശ​ങ്ക അ​ധി​കൃ​ത​രെ ഏ​ത് വി​ധേ​ന​യും ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ. കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ക​ര​ട് വി​ജ്ഞാ​പ​നം മ​ല​യോ​ര മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന​വ​രെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രെ​യും കൃ​ഷി​ക്കാ​രെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യ​തി​നാ​ൽ ഇ​തു​മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ക​ണ്‍​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മാ​രാ​ജ​ൻ, ഫാ.​നി​ർ​മ​ൻ, സ​ക്കീ​ർ വാ​ട​യി​ൽ, ജോ​ജി.​കെ.​അ​ല​ക്സ്, എ​സ്. കെ.​ശ​ശി​കു​മാ​ർ, കെ.​രാ​മ​ച​ന്ദ്ര​ൻ, സ​ഹീ​ർ ഫൈ​സി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up